ശുചിമുറി വൃത്തിയാക്കാനായി വെള്ളം കോരുന്ന വിദ്യാർഥികൾ Source: X
NATIONAL

കർണാടകയിൽ സർക്കാർ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് ടോയ്‌ലെറ്റ് കഴുകിച്ച് അധ്യാപകർ; വൈറലായി വീഡിയോ

ശുചിമുറി വൃത്തിയാക്കുവാനായി ജലസംഭരണിയിൽ നിന്ന് വെള്ളം കോരുന്ന കുട്ടികളാണ് വീഡിയോയിലുള്ളത്

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയിലാണ് സർക്കാർ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് ശുചിമുറി കഴുകിച്ചത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ രൂക്ഷ വിമർശനം ഉയരുകയാണ്. ശുചിമുറി വൃത്തിയാക്കുവാനായി ജലസംഭരണിയിൽ നിന്ന് വെള്ളം കോരുന്ന കുട്ടികളാണ് വീഡിയോയിലുള്ളത്.

വീഡിയോയിൽ, അധ്യാപകർ വെള്ളം കോരി ടോയ്‌ലറ്റിലേക്ക് ഒഴിക്കാൻ നിർദേശം നൽകിയിട്ടുള്ളതായി വിദ്യാർഥികൾ പറയുന്നതും കേൾക്കാം.വരുണ നിയമസഭാ മണ്ഡലത്തിലെ ബിലഗെരെഹുണ്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. 20 ദിവസം മുമ്പ് നടന്നിട്ടുള്ള സംഭവത്തിൻ്റെ വീഡിയോ പുറത്തു വന്നതോടെയാണ് ഇത് ചർച്ചയായത്.

സംഭവത്തെ തുടർന്ന് ഒരു രക്ഷിതാവ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകുകയും പിന്നീട് ഡിഡിപിഐക്ക് കൈമാറുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡിഡിപിഐ സംഭവം അന്വേഷിക്കാൻ ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനാധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും ഡിഡിപിഐ വ്യക്തമാക്കി.

SCROLL FOR NEXT