ഇന്ത്യന്‍ സുപ്രീം കോടതി 
NATIONAL

''ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തിനാണ് ഇങ്ങനെ ഒരു നീക്കം?''; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഒരാള്‍ക്ക് വോട്ടിങ്ങിന് തൊട്ടു മുമ്പ് വോട്ടവകാശം നിഷേധിക്കപ്പെട്ടു കഴിഞ്ഞാല്‍ അയാള്‍ക്ക് അതിനെ പ്രതിരോധിക്കാനുള്ള സാവകാശം ഇല്ലാതാവില്ലേ എന്നും സുപ്രീം കോടതി ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ആധാറും വോട്ടര്‍ ഐഡിയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നത് ജൂലൈ 28 ലേക്ക് മാറ്റി.

ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍ പട്ടികയില്‍ പുനരവലോകനം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. വോട്ടര്‍ പട്ടിക പുതുക്കലിനെതിരെ സുപ്രീം കോടതിയിലെത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുക്കവെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ സുധാന്‍ശു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം അടുത്തിരിക്കെ എന്തിനാണ് തീവ്ര പരിഷ്‌കരണം നടത്തുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.

'നിങ്ങള്‍ പരിഷ്‌കരണ നടപടികുമായി മുന്നോട്ട് പോകുന്നതല്ല പ്രശ്‌നം. അതിന്റെ സമയമാണ്. പരിഷ്‌കരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. പക്ഷെ ഒരാള്‍ക്ക് വോട്ടിങ്ങിന് തൊട്ടു മുമ്പ് വോട്ടവകാശം നിഷേധിക്കപ്പെട്ടു കഴിഞ്ഞാല്‍ അയാള്‍ക്ക് അതിനെ പ്രതിരോധിക്കാനുള്ള സാവകാശം ഇല്ലാതാവില്ലേ,'ജസ്റ്റിസ് സുധാന്‍ശു ധൂലിയ പറഞ്ഞു.

ഇലക്ടറല്‍ റോള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോടതി പിന്നെ അത് എടുക്കില്ല. അതായത് വോട്ടവകാശം നിഷേധിക്കപ്പെടുന്നയാള്‍ക്ക് അതിനുള്ള സാധ്യത എല്ലാകാലത്തേക്കുമായി ഇല്ലാതായി മാറുമെന്നും ജഡ്ജ് പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി അഭിഭാഷകന്‍ രാകേഷ് ദ്വിവേദി അറിയിച്ചതിന് പിന്നാലെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തികച്ചും ഏകപക്ഷീയവും വിവേചനപരവുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

SCROLL FOR NEXT