സുപ്രീം കോടതി  Source: Facebook
NATIONAL

ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ല: സുപ്രീം കോടതി

അന്തിമ ഉത്തരവ് ആയിട്ടില്ല. വിഷയത്തെ സംബന്ധിച്ച് വാദം തുടരുകയാണ്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.

ഈ വിഷയത്തിൽ സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും. പൗരന്മാരല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും കമ്മീഷൻ്റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അന്തിമ ഉത്തരവ് ആയിട്ടില്ല. വിഷയത്തെ സംബന്ധിച്ച് വാദം തുടരുകയാണ്.

SCROLL FOR NEXT