ആർത്തവ അവധി, സുപ്രീം കോടതി 
NATIONAL

'ആരും ജോലി നൽകില്ല': ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്ത്രീകളുടെ തൊഴിലിനെ ബാധിക്കുമെന്ന് സുപ്രീം കോടതി

സ്വമേധയാ അവധി നൽകുന്നത് മികച്ച നടപടിയെന്നും നിരീക്ഷണം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലിനെ ദോഷകരമായി ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി ലഭ്യമാക്കുന്നത് സംബന്ധിച്ച ഹർജിയിലാണ് കോടതി നിരീക്ഷണം.

ആർത്തവ അവധി സ്ഥാപനങ്ങൾ സ്വമേധയാ നൽകുന്നത് മികച്ച നടപടിയാണെന്നും എന്നാൽ അത് നിർബന്ധമാക്കി നിയമമുണ്ടാക്കിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ലെന്നും കോടതി പറഞ്ഞു.

SCROLL FOR NEXT