Image: ANI
NATIONAL

മമതെ വീഴ്ത്തിയ 'അധികാരി'; ബംഗാളില്‍ സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞ നാളെ

നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്യും. മെയ് ഒമ്പതിന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ വെച്ചാണ് സത്യപ്രതിജ്ഞ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. യോഗത്തില്‍ ബംഗാളിലെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്തു. യോഗത്തില്‍ വിജയിച്ച എംഎല്‍എമാരേയും സുവേന്ദു അധികാരിയേയും അമിത് ഷാ അഭിനന്ദിച്ചു.

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ബംഗാളില്‍ വിജയക്കൊടി നാട്ടിയത്. മമതാ ബാനര്‍ജി രാജിവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി നിയമസഭ പിരിച്ചുവിട്ടിരുന്നു.

മമതാ ബാനര്‍ജിയുടെ അടുത്തയാളായ സുവേന്ദു അധികാരിയായിരുന്ന സുവേന്ദു അധികാരി 2021 ലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍ ഭബാനിപൂരില്‍ ബിജെപി ടിക്കറ്റില്‍ മമതാ ബാനര്‍ജിക്കെതിരെ മത്സരിച്ചു വിജയിച്ചു. 2026 ലും മമതയ്‌ക്കെതിരെ മത്സരിച്ച സുവേന്ദു വിജയം ഉറപ്പിച്ചു.

2011 ല്‍ പശ്ചിമ ബംഗാളില്‍ ഒറ്റ സീറ്റ് പോലും ഇല്ലാതിരുന്ന ബിജെപിയെ 15 വര്‍ഷം കൊണ്ട് 207 സീറ്റ് നേടി അധികാരത്തില്‍ എത്തിക്കുന്നതില്‍ സുവേന്ദു അധികാരിയുടെ പങ്ക്് വളരെ വലുതാണ്. 294 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 148 സീറ്റുകള്‍ വേണ്ട പശ്ചിമ ബംഗാളില്‍, തൃണമൂല്‍ കോണ്‍ഗ്രസിനെ 80 സീറ്റുകളിലേക്ക് ഒതുക്കാന്‍ ബിജെപിക്ക് സാധിച്ചു.

SCROLL FOR NEXT