പ്രഭാത സവാരിക്കിടെ തലചുറ്റൽ അനുഭവപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ഉടനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
പതിവ് പോലെ തിങ്കളാഴ്ച രാവിലെയും പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു സ്റ്റാലിൻ. തുടർന്ന് ചെറിയ തോതിൽ തലകറക്കം അനുഭവപ്പെടുകയായിരുന്നു.