ചെന്നൈ: എല്‍ടിടിഇ സ്ഥാപകന്‍ വി. പ്രഭാകരന്റെ ഓര്‍മദിവസത്തില്‍ അനുസ്മരണ കുറിപ്പ് പങ്കുവച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. 2009ല്‍ പ്രഭാകരന്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ മുള്ളിവൈക്കല്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിജയ് എക്‌സില്‍ വേലുപ്പിള്ള പ്രഭാകരനെ അനുസ്മരിച്ചത്.
"മുള്ളിവൈക്കലിലെ ഓര്‍മകള്‍ ഞങ്ങള്‍ ഹൃദയത്തില്‍ പേറുന്നു! കടലിനക്കരെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന എല്ലാവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു," എന്നുമായിരുന്നു വിജയ്‌യുടെ പോസ്റ്റ്.
1991ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഇന്ത്യയില്‍ എല്‍ടിടിഇ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) നിരോധിച്ചതാണ്. ശ്രീലങ്കയിലെ തമിഴ് ജനതയും ഇന്ത്യയിലെ ഒരു വിഭാഗം തമിഴരും മെയ് 18ന് മുള്ളിവൈക്കല്‍ കൂട്ടക്കുരുതിയുടെ ഓര്‍മദിനമായി ആചരിച്ച് വരുന്നു.
2009ല്‍ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ നിരവധി തമിഴരാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.