ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ Source: Facebook
NATIONAL

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കേരള എംപിമാർക്ക് അമിത് ഷാ നൽകിയ ഉറപ്പിനെ തുടർന്നാണ് സഭാ നേതൃത്വം ജാമ്യ ഹർജി സമർപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡ്: അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചേക്കും. കേന്ദ്രസർക്കാർ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകാൻ സഭാനേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞദിവസം, കേരള എംപിമാർക്ക് അമിത് ഷാ നൽകിയുന്നു.

കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് ബോധ്യമുണ്ടെന്നും എൻഐഎ കോടതിയിൽ നിന്ന് കേസ് വിടുതൽ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗ‌ഡ് സർക്കാർ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് നിർദേശം നൽകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൻഐഎക്ക് കേസ് കൈമാറിയാൽ കേസ് കൂടുതൽ സങ്കീർണമാകുമെന്നാണ് നിയമോപദേശം. അതിനുമുമ്പ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് അഭിഭാഷകർ.

അതേസമയം സുപ്രിംകോടതി വരെ പോയാലും കന്യാസ്ത്രീകളുടെ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് കേസ് ഫയൽ ചെയ്ത ബജ്റംഗ്‌ദൾ നേതാവ് രവി നിഗം. കേരള ബിജെപി നേതൃത്വം പറയുന്നത് കാര്യമാക്കുന്നില്ലെന്നും രാഷ്ട്രീയമല്ല, ഹിന്ദുവിന് വേണ്ടിയാണ് പോരാടുന്നത് എന്നും രവി നിഗം ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT