NATIONAL

കൈ പൊള്ളും...; എൽപിജി വാണിജ്യ സിലിണ്ടറിൻ്റെ വില വീണ്ടും കൂട്ടി

വർധന ഹോട്ടൽ മേഖലയെയും ഭക്ഷ്യവിതരണ മേഖലയെയും സാരമായി ബാധിക്കും

Author : ന്യൂസ് ഡെസ്ക്

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് പത്ത് രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.

വില വർധനയോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില 2,820 രൂപയായി ഉയർന്നു. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ വർധന ഹോട്ടൽ മേഖലയെയും ഭക്ഷ്യവിതരണ മേഖലയെയും സാരമായി ബാധിക്കും. അധിക സാമ്പത്തിക ബാധ്യത മറികടക്കാൻ ഹോട്ടലുകൾ ഭക്ഷണവില വർധിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് സാധാരണക്കാരുടെ ഭക്ഷണച്ചെലവിനെയും ബാധിച്ചേക്കും.

എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയും മറ്റ് ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് വിലയിൽ മാറ്റം വരുത്തുന്നത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

SCROLL FOR NEXT