രാജസ്ഥാനിലുണ്ടായ അപകടം Source: X
NATIONAL

നിർത്തിയിട്ട ട്രക്കിൽ ട്രാവലർ ഇടിച്ചുകയറി; രാജസ്ഥാനിൽ 15 മരണം

ഫലോഡിക്ക് സമീപമുള്ള മതോഡയിൽ ഭാരത്മാല എക്‌സ്പ്രസ് വേയിൽ നിർത്തിയിട്ട ട്രക്കിലാണ് ടെമ്പോ ട്രാവലർ ഇടിച്ചുകയറി അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

ജയ്പൂർ: രാജസ്ഥാനിൽ ടെമ്പോ ട്രാവലർ ബസ് ട്രക്കിൽ ഇടിച്ചുകയറി 15 മരണം. ഫലോഡിക്ക് സമീപമുള്ള മതോഡയിൽ ഭാരത്മാല എക്‌സ്പ്രസ് വേയിൽ നിർത്തിയിട്ട ട്രക്കിലാണ് ടെമ്പോ ട്രാവലർ ഇടിച്ചുകയറി അപകടമുണ്ടായത്. മരിച്ചവരെല്ലാം ജോധ്പൂരിലെ സുർസാഗർ നിവാസികളാണ്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

ബിക്കാനീർ ജില്ലയിലെ കൊളായത്തിലെ ഒരു ക്ഷേത്രം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ടെമ്പോ ട്രാവലർ വളരെ ഉയർന്ന വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും ഇരുട്ടിൽ പാർക്ക് ചെയ്തിരുന്ന ട്രെയിലർ ട്രക്ക് ഡ്രൈവർക്ക് കാണാൻ കഴിയാതെ വന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നുമാണ് റിപ്പോർട്ട്. നിർമാണ് സാമഗ്രികൾ കൊണ്ടുപോകുകയായിരുന്ന ട്രക്കിൽ നേരിട്ട് വാഹനം ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണമായും തകർന്നു.

നിരവധി യാത്രക്കാർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിൽ രക്ഷാപ്രവർത്തകർ വലിയ ബുദ്ധിമുട്ട് നേരിട്ടു. പൊലീസ് സംഘങ്ങളും, പ്രദേശവാസികളും, അതുവഴി കടന്നുപോയ വാഹനമോടിക്കുന്നവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

SCROLL FOR NEXT