പൂനെ: പൂനെയിൽ ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ 8 മരണം. 15 ലേറെ പേർക്ക് പരിക്കേറ്റു. പൂനെയിലെ നവലെ പാലത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് ട്രക്കുകൾക്കിടയിൽ പെട്ട കാർ പൂർണമായും തകരുകയും കൂട്ടിയിടിച്ച ട്രക്കുകളിൽ ഒന്നിന് തീപിടിക്കുകയും ചെയ്തിരുന്നു. ബെംഗളൂരു- മുംബൈ ദേശീയപാതയിൽ ഗുഡ്സ് ട്രക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് സൂചന.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിക്കുകയും വൻ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.