NATIONAL

ഹിമാചൽ പ്രദേശിൽ പാലം തകർന്ന് ട്രക്ക് നദിയിൽ വീണു; അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്

അപകടത്തിൽ ട്രക്ക് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൌറിൽ ബെയ്‌ലി പാലം തകർന്ന് വീണ് അപകടം. പാലത്തിലൂടെ പോവുകയായിരുന്ന ട്രക്ക് നദിയിൽ പതിച്ചു. അപകടത്തിൽ ട്രക്ക് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം മറുവശത്തെത്താൻ അൽപം ദൂരം മാത്രം ശേഷിക്കെയാണ് പാലം തകർന്നുവീണത്. ട്രക്കിൽ അമിതഭാരം ഉണ്ടായിരുന്നതായി അധികൃതർ പറയുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

SCROLL FOR NEXT