Source: News Malayalam 24x7
NATIONAL

"രാജ്യത്ത് സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ് നടക്കണം"; രാഹുൽ ഗാന്ധിയെ പിന്തുണച്ച് വിജയ്

എല്ലാവർക്കും വിശ്വാസമുണ്ടാകും വിധത്തിൽ, രാജ്യത്ത് സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് വിജയ് അഭിപ്രായപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ടനും ടിവികെ നേതാവുമായ വിജയ്. എല്ലാവർക്കും വിശ്വാസമുണ്ടാകും വിധത്തിൽ, രാജ്യത്ത് സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ് നടക്കണം. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും വിജയ് എക്സിൽ കുറിച്ചു. ഇന്ന് പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്ത നടപടിയിൽ വിജയ് പ്രതിഷേധവും അറിയിച്ചു.

വോട്ടി ചോരി ആരോപണത്തിന് പിന്നാലെ വലിയ രീതിയിലുള്ള പിന്തുണയാണ് രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. എക്സിറ്റ് പോളും, അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നതിന് വിപരീതമായാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതെന്നും തുടങ്ങിയ സംശയങ്ങളാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് കോൺഗ്രസിനെ കൊണ്ടെത്തിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കൊണ്ട് വെബ്‌സൈറ്റും മിസ്ഡ് കോള്‍ സംവിധാനവും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിരുന്നു. ജനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഓഡിറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ വോട്ടര്‍ പട്ടിക പുറത്തിറക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പുതിയ നീക്കം നടത്തുന്നതെന്നാണ് രാഹുൽ പറഞ്ഞത്.

ജനാധിപത്യത്തെ സംരക്ഷിക്കാനായി പ്രതിപക്ഷത്തിന്റെ പോരാട്ടത്തിനൊപ്പം അണിചേരാന്‍ പൊതുജനങ്ങളെ ക്ഷണിച്ചു കൊണ്ടാണ് വെബ്‌സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. http://votechori.in/ecdemand എന്ന വെബ്‌സൈറ്റിലൂടെയും 9650003420 നമ്പരില്‍ മിസ് കോള്‍ നല്‍കിയും ജനങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.

SCROLL FOR NEXT