NATIONAL

ജൂണിലെ യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു; ഫലമറിയാൻ ക്ലിക്ക് ചെയ്യൂ

ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in വഴി ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനുമാകും.

Author : ന്യൂസ് ഡെസ്ക്

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) സംഘടിപ്പിച്ച യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ ജൂൺ മാസത്തിൽ നടത്തിയ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് 2025ൻ്റെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in വഴി ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനുമാകും.

ജെആർഎഫിലേക്കും അസിസ്റ്റൻ്റ് പ്രൊഫസറിലേക്കും യോഗ്യത നേടിയവരുടെ എണ്ണം 5269 ആണ്. അസിസ്റ്റൻ്റ് പ്രൊഫസറിനും പിഎച്ച്ഡി പ്രവേശനത്തിനും 54,885 പേരും, പിഎച്ച്ഡിക്ക് മാത്രം 1,28,179 പേരാണ് യോഗ്യത നേടിയത്.

ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

  • ഹോം പേജിൽ "UGC-NET ജൂൺ 2025: സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക

  • നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകുക

  • “സമർപ്പിക്കുക” ക്ലിക്ക് ചെയ്യുക

  • നിങ്ങളുടെ ഫലം സ്ക്രീനിൽ തെളിയും

  • ഭാവി ആവശ്യത്തിനായി ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റൻ്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) തസ്തികകളിലേക്കുള്ള യോഗ്യത നിർണയിക്കുന്നതിനായി എൻ‌ടി‌എ യു‌ജി‌സി നെറ്റ് പരീക്ഷ നടത്തുന്നത്. ജൂണിലാണ് പരീക്ഷ നടന്നത്. രാജ്യത്തുടനീളം കമ്പ്യൂട്ടർ അധിഷ്ഠിത ഫോർമാറ്റിലാണ് പല ഷിഫ്റ്റുകളിലായി പരീക്ഷ നടന്നത്.

SCROLL FOR NEXT