NATIONAL

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് 26 സീറ്റെന്ന് എസ്പി

180ൽ പരം സീറ്റുകളുടെ ലിസ്റ്റുമായി കോണ്‍ഗ്രസ്

Author : ന്യൂസ് ഡെസ്ക്

ലക്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 26 സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന് സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം ഗോപാല്‍ യാദവ്. 180ൽ പരം സീറ്റുകള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പട്ടിക നല്‍കിയിരിക്കെയാണ് സമാജ് വാദി പാര്‍ട്ടിയുടെ ഈ നീക്കം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വലിയ ആധിപത്യമുള്ള 20 സീറ്റുകളും കോണ്‍ഗ്രസ് ജയിച്ച രണ്ട് സീറ്റുകളും രണ്ടാമതെത്തിയ 4 സീറ്റുകളും ഉള്‍പ്പെടെയുള്ള 24 ഇടങ്ങളാണ് കോണ്‍ഗ്രസിനായി നല്‍കുന്നത്.

എന്നാല്‍, എസ്പി മുന്നോട്ടുവെക്കുന്ന ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. വരും ദിവസങ്ങളില്‍ അടുത്ത ഘട്ട ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും 403 അംഗ സഭയിലേക്ക് അതില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനുമാണ് കോണ്‍ഗ്രസ് തീരുമാനം.

അതിനിടെ, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക ഭരണഘടന ദിനമായ മറ്റന്നാള്‍ പുറത്തിറക്കും. ജനങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് പ്രകടനപത്രികയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഭരണഘടന സംരക്ഷണം, ജനാധിപത്യം, സംവരണം, സാമൂഹിക നീതി എന്നിവയില്‍ ഊന്നിയാണ് പ്രകടന പത്രിക. മുന്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രകടനപത്രിക തയ്യാറാക്കുന്നത്.

SCROLL FOR NEXT