ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണ സംഭാവന തട്ടിപ്പില്‍ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ട്രസ്റ്റ് അംഗത്തിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ബാക്കിയുള്ള ആറ് പേരും പണം എണ്ണുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിലുള്ളവരാണ്.
ശ്രീ രാമജന്മ ഭൂമി ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്‍ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് പേരും സംഭാവനയായി കിട്ടിയ പണം തട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.
അവിനാഷ് ശുക്ല, രാംശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡേ എന്നിവരാണ് കേസില്‍ കസ്റ്റഡിയിലായ മറ്റു ആറ് പേര്‍. ഇതില്‍ രാംശങഅകര്‍ മിശ്രയ്ക്കായുള്ള തെരച്ചിലിലാണ് പൊലീസ്. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചംപാത് റായിയുടെ ഡ്രൈവറാണ് രാം ശങ്കര്‍ മിശ്ര.
ബിഎന്‍എസ് 306, 306 (5), 317 (4), 317 (5), 61 3 (5) എന്നീ വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.