NATIONAL

"ഓരോ കുട്ടിയും ജനിക്കുന്നത് 1.28 ലക്ഷം രൂപയുടെ കടബാധ്യതയില്‍, സംസ്ഥാനത്തിന്റെ കടം 13 ലക്ഷം കോടി"; ധവളപത്രം പുറത്തിറക്കി ടിവികെ സര്‍ക്കാര്‍

ധവളപത്രത്തിൽ പറയുന്നതനുസരിച്ച് അഞ്ച് വര്‍ഷം മുമ്പ് കടം 4.8 ലക്ഷം കോടിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 10 ലക്ഷം കോടിയാണ്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: അധികാരത്തിലെത്തിയതിന് പിന്നാലെ ധവളപത്രം പുറത്തിറക്കി മുഖ്യമന്ത്രി വിജയ്. തമിഴ്‌നാടിന്റെ മൊത്തം കടം 13.18 ലക്ഷം കോടിയിലേക്ക് എത്തിയെന്നും സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടം ഏകദേശം 10 ലക്ഷം രൂപയാണെന്നും ധവളപത്രത്തില്‍ പറയുന്നു.

ചൊവ്വാഴ്ച ധനമന്ത്രി എന്‍. മാരി വില്‍സണ്‍ ആണ് ധവളപത്രം അവതരിപ്പിച്ചത്. ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ കടം വര്‍ധിച്ചു. കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ ജനിക്കുന്ന ഓരോ കുട്ടിയും 1.28 ലക്ഷം രൂപയുടെ കടബാധ്യത പേറുന്നുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ വിജയ് നടത്തിയ പ്രഖ്യാപനങ്ങളില്‍ ഒന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രം പുറത്തിറക്കുമെന്നായിരുന്നു. ഇന്ന് പുറത്തിറക്കിയ ധവളപത്രമനുസരിച്ച് അഞ്ച് വര്‍ഷം മുമ്പ് കടം 4.8 ലക്ഷം കോടിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 10 ലക്ഷം കോടിയാണെന്നാണ്.

കടത്തിന്റെ ഒരു നിശ്ചിത ഭാഗം അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിച്ചിരുന്നത് നിത്യേനയുള്ള ചെലവുകള്‍ക്കായിട്ടായിരുന്നുവെന്നും ധനമന്ത്രി പറയുന്നു. സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തിലെ വളര്‍ച്ചാ നിരക്ക് 5.45% മാത്രമാണെന്നും ഇത് വര്‍ധിച്ചുവരുന്ന പലിശ തിരിച്ചടവിനും ചെലവുകള്‍ക്കും ഒട്ടും പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തമിഴ്‌നാടിന്റെ കടമെടുപ്പ് പരിധിക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമാണെന്നായിരുന്നു നേരത്തെ മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞത്. പുതിയ സര്‍ക്കാരിന് വേണ്ടത് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള കഴിവാണെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT