പഴയ സാമ്പാർ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബെംഗളൂരുവിൽ യുവതി ജീവനൊടുക്കി. 27കാരിയായ കാവ്യയാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പുണ്ടാക്കിയ സാമ്പാർ ചൂടാക്കി വിളമ്പിയതിനെ ചൊല്ലി കാവ്യയും ഭർത്താവ് രംഗസ്വാമിയും തമ്മിൽ തർക്കമുണ്ടായി. വഴക്കിനിടെ രംഗസ്വാമി കാവ്യയെ അസഭ്യം പറയുകയും, മർദിക്കുകയും ചെയ്തു. തുടർന്ന് കാവ്യ വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു.
കളനാശിനി കഴിച്ചതിന് പിന്നാലെ യുവതിയ്ക്ക് ഛർദിയും ശാരീകാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. അവശയായ യുവതിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.