NATIONAL

എഴുത്തുകാരി ഇന്ദിരാ ലങ്കേഷ് അന്തരിച്ചു

കന്നഡ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ലങ്കേഷ് പത്രിക സ്ഥാപകനുമായ പി. ലങ്കേഷിന്റെ പങ്കാളിയാണ്.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു. 83 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കന്നഡ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ലങ്കേഷ് പത്രിക സ്ഥാപകനുമായ പി. ലങ്കേഷിന്റെ പങ്കാളിയാണ്.

ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് മകളാണ്. മറ്റു മക്കളായ കവിത ലങ്കേഷ്, ഇന്ദ്രജിത്ത് ലങ്കേഷ് എന്നിവര്‍ക്കൊപ്പമായിരുന്നു ഇന്ദിരാ ലങ്കേഷ് താമസിച്ചു വന്നിരുന്നത്. 1943 ല്‍ ശിവമോഗ്ഗയിലാണ് ഇന്ദിരാ ലങ്കേഷിന്റെ ജനനം. 1960ലാണ് പി. ലങ്കേഷുമായുള്ള വിവാഹം.

SCROLL FOR NEXT