NEWSROOM

തീപ്പെട്ടി കൊടുക്കാത്തതിനാൽ വീട്ടിൽ കയറി ആക്രമണം; തിരുവനന്തപുരം സ്വദേശിക്ക് ഗുരുതര പരിക്ക്

തീപ്പെട്ടി കൊടുക്കാൻ തയ്യാറാക്കത്തതിനെ തുടർന്ന് കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

തീപ്പെട്ടി കൊടുക്കാത്തതിനാൽ വീട്ടിൽ കയറി ആക്രമണം. തിരുവനന്തപുരം വെള്ളൂർ ലക്ഷംവീട് കോളനിയിലെ അശോകൻ (60) നെയാണ് ആക്രമിച്ചത്. തീപ്പെട്ടി ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ അശോകനെ സമീപിച്ചിരുന്നു. എന്നാൽ തീപ്പെട്ടി കൊടുക്കാൻ തയ്യാറാക്കത്തതിനെ തുടർന്ന് കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു.

അശോകൻ്റെ ചെവിക്ക് ഗുരുതര പരിക്കേൽക്കുകയും പല്ല് ഇളകി പോവുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അശോകനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോനാണ് മർദിച്ചതെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.

SCROLL FOR NEXT