NEWSROOM

കേരളത്തിൽ എൻസിപി പിളർന്നു; ഒരു വിഭാഗം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലേക്ക്

എൻസിപി സംസ്ഥാന ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും, വിവിധ ജില്ലാ ഭാരവാഹികളും ഇതോടെ എൻസിപി വിട്ടു

Author : ന്യൂസ് ഡെസ്ക്

കേരളത്തിൽ എൻസിപി പിളർന്നു. പി.സി ചാക്കോയ്ക്ക് ഒപ്പം നിന്ന വിഭാഗം നേതാക്കളാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലേക്ക് ചേ‍ർന്നത്. എൻസിപി സംസ്ഥാന ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും, വിവിധ ജില്ലാ ഭാരവാഹികളും ഇതോടെ എൻസിപി വിട്ടു. റെജി ചെറിയാൻ്റെ നേതൃത്വത്തിലുള്ള ​ഗ്രൂപ്പാണ് ഇപ്പോൾ എൻസിപി വിട്ട് കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തോടൊപ്പം ചേ‍ർന്നിരിക്കുന്നത്. ജോസഫ് വിഭാഗവുമായി ചർച്ച നടത്തി.

നേരത്തെ ഇതേക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായത് ഇപ്പോഴാണ്. പിഎസ്‌സി കോഴ വിവാദമടക്കം പല കാരണങ്ങളും നിരത്തിയാണ് ഇപ്പോഴത്തെ എൻസിപിയുടെ പിളർപ്പ്. പാ‍ർട്ടിയുടെ ഭാ​ഗത്ത് നിന്നും ഏകാധിപത്യപരമായ നിലപാടുകളാണ് ഉണ്ടായതെന്നും, പാ‍ർട്ടിയുടെ കൂട്ടായ നയങ്ങൾ ആരും കേൾക്കുന്നില്ല എന്ന് തുടങ്ങിയ കാര്യങ്ങളും പിളർന്ന വിഭാഗം ഉന്നയിച്ചു.

ആലപ്പുഴയിൽ വെച്ച് അടുത്ത മാസം ലയന സമ്മേളനം നടക്കും.

SCROLL FOR NEXT