NEWSROOM

മറ്റ് സംസ്ഥാനങ്ങളിൽ പോയി കേസ് അന്വേഷണം സാധ്യമല്ല; NDPS നിയമത്തിൽ ഭേദഗതി തേടി കേരളം

ബാംഗ്ലൂരിലെ ലഹരി നിർമാണ കേന്ദ്രങ്ങൾ അറിഞ്ഞിട്ടും നടപടിയെടുക്കാൻ ആകുന്നില്ല

Author : ന്യൂസ് ഡെസ്ക്


ലഹരി കേസുകളിൽ കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് കേരളം. എൻഡിപിഎസ് നിയമപ്രകാരം മറ്റൊരു സംസ്ഥാനത്തെ കുറ്റകൃത്യത്തിൽ ഇടപെടാൻ ആകുന്നില്ല. കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് കേരളം ആവശ്യപ്പെടും.

ബാംഗ്ലൂരിലെ ലഹരി നിർമാണ കേന്ദ്രങ്ങൾ അറിഞ്ഞിട്ടും നടപടിയെടുക്കാൻ ആകുന്നില്ല. കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് ബംഗളൂരുവിൽ നിന്നാണെന്നാണ് കേരളത്തിൻ്റെ വാദം. എൻഡിപിഎസ് നിയമപ്രകാരം മറ്റൊരു സംസ്ഥാനത്ത് പോയി കേസ് അന്വേഷണം സാധ്യമല്ല. ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിൻറെ ആവശ്യം.

SCROLL FOR NEXT