NEWSROOM

നെടുമ്പാശ്ശേരി രാജ്യാന്തര അവയവക്കടത്ത് കേസ്; ഇതര സംസ്ഥാനങ്ങളിൽ വീണ്ടും പൊലീസ് പരിശോധന

ഹൈദരാബാദ്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലായാണ് പരിശോധന

Author : ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരി രാജ്യാന്തര അവയവക്കടത്ത് കേസിൽ ഇതര സംസ്ഥാനങ്ങളിൽ വീണ്ടും പരിശോധന നടത്തി. ഹൈദരാബാദ്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലായാണ് നെടുമ്പാശ്ശേരി രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കേസിൽ പഴുതടച്ച കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതികൾ നടത്തിയ കൂടുതൽ സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഇറാനിൽ ഉള്ള മധുവിനെ തിരികെ നാട്ടിലെത്തിക്കാൻ പൊലീസിന്റെ ഭാഗമുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ട്. പരമാവധി തെളിവുകൾ സമാഹരിച്ച് പഴുതടച്ച കുറ്റപത്രം സമർപ്പിക്കാൻ ആണ് പൊലീസ് നീക്കം.

SCROLL FOR NEXT