ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് വിവാഹമോചന നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. ഐപിഎല്‍ കൂടി കണക്കിലെടുത്ത് നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി ഇന്നലെ കുടുംബ കോടതിയോട് നിര്‍ദേശിച്ചിരുന്നു. നേരത്തെ ചഹലിൻ്റെ അഭിഭാഷകരാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഐപിഎൽ സീസണ്‍ ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് വിവാഹമോചനം. ഇരു കൂട്ടരും സംയുക്തമായി നല്‍കിയ ഹര്‍ജി പരിഗണിച്ച് വിവാഹമോചനം കോടതി അനുവദിക്കുകയായിരുന്നു. ഈ സീസണില്‍ ചഹല്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്. ഐപിഎല്ലിന് മുന്നോടിയായി ചഹല്‍ ചണ്ഡീഗഢില്‍ പരിശീലനത്തിലായിരുന്നു. അതിനിടെയാണ് താരം കേസിൻ്റെ നടപടികള്‍ പൂര്‍ത്തിയാക്കാനായി മുംബൈയില്‍ എത്തിയത്.
2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2022 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അനുസരിച്ച് ചഹല്‍ ധനശ്രീയ്ക്ക് 4.75 കോടി രൂപ നല്‍കണം. ഇതില്‍ 2.37 കോടി ചഹൽ കൈമാറി. വിവാഹമോചനം പൂര്‍ത്തിയായി കഴിഞ്ഞ് രണ്ടാം ഗഡു നൽകും.
യൂട്യൂബറും റേഡിയോ ജോക്കിയുമായ മഹ്‌വാഷുമായി ഡേറ്റിങ്ങിലാണ് യുസ്‌വേന്ദ്ര ചഹൽ എന്നാണ് പുതിയ റിപ്പോർട്ടർ. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ചഹൽ ദുബായിൽ ഇവർ സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
അതേസമയം, ഡിവോഴ്സ് ലഭിക്കുന്നതിനായി കോടതിയിലെത്തിയ ചഹൽ ധരിച്ച കറുത്ത ടീ ഷർട്ടിലെ വെള്ള വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ധനശ്രീയെ അപമാനിക്കുന്ന തരത്തിൽ Be your on sugar Daddy, They come and They Go എന്ന വാചകങ്ങൾ ഉൾക്കൊള്ളുന്ന വാചകങ്ങളാണ് ടീ ഷർട്ടിൽ ഉണ്ടായിരുന്നത്. 'സ്വന്തം ചെലവുകൾ സ്വയം വഹിക്കൂ', 'അവർ വരും അതിലും വേഗം പോകും' എന്നിങ്ങനെയുള്ള ഡബിൾ മീനിങ്ങുകളോടുള്ള വാചകങ്ങളാണ് ടീ ഷർട്ടിൽ ഉണ്ടായിരുന്നത്.