NEWSROOM

ഡയമണ്ട് ലീഗ്: നീരജ് ചോപ്ര രണ്ടാമത്, ഒന്നാംസ്ഥാനം നഷ്ടമായത് 0.01 മീറ്ററിന്

87.87 മീറ്റർ എറിഞ്ഞ ആൻഡേഴ്‌സൻ പീറ്റേഴ്‌സാണ് മത്സരത്തിലെ ജേതാവ്

Author : ന്യൂസ് ഡെസ്ക്

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 0.01 മീറ്ററിനാണ് ഒന്നാംസ്ഥാനം നഷ്ടമായത്. സീസണിലെ മികച്ച പ്രകടനം നടത്താനാകാത്തത് താരത്തിന് തിരിച്ചടിയാണ്. 87.87 മീറ്റർ എറിഞ്ഞ ആൻഡേഴ്‌സൻ പീറ്റേഴ്‌സാണ് മത്സരത്തിലെ ജേതാവ്. 87.86 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. ജർമ്മൻ താരം ജൂലിയൻ വെബ്ബറിനാണ് മൂന്നാം സ്ഥാനം. പാരിസ് ഒളിംപിക്സിലെ വെള്ളിമെഡലിന് മോടി കൂട്ടാനിറങ്ങിയ നീരജ് ചോപ്രയ്ക്ക് നിരാശനാകേണ്ടി വന്നതിൽ ആരാധകരും ദുഖിതരാണ്.

ഒരിക്കൽക്കൂടി ഡയമണ്ട് ലീഗ് ഫിനാലെയിൽ രണ്ടാം സ്ഥാനവുമായാണ് താരത്തിൻ്റെ മടക്കം. തുടക്കത്തിൽ 86.82 മീറ്റർ ദൂരം എറിഞ്ഞ് മുന്നിട്ട് നിന്ന നീരജിന് സ്വപ്ന ദൂരമായ 90 മീറ്ററിലേക്ക് ഇത്തവണയുമെത്താനായില്ല. 2022ൽ ഡയമണ്ട് ലീഗിൽ നീരജ് ചാംപ്യൻപട്ടം സ്വന്തമാക്കിയിരുന്നു. 

2022 ൽ സൂറിക്കിൽ നടന്ന ഡയമണ്ട് ലീഗ് കിരീടം നീരജ് ചോപ്ര നേടിയിരുന്നു, നിലവിൽ ഡയമണ്ട് ലീഗ് സീസൺ റാങ്കിങ്ങിൽ നാലാമതായാണ് നീരജ് ചോപ്ര തുടരുന്നത്. ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്‌സിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടിടിരുന്നു. 88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗിൽ നേടിയ 89.45 മീറ്ററാണ് ഇദ്ദേഹത്തിൻ്റെ കരിയറിലെ മികച്ച ദൂരം. 2020 ടോക്കിയോ ഒളിംപിക്‌സിൽ 89.45 ദൂരം എറിഞ്ഞു കൊണ്ടാണ് താരം ചരിത്രം സൃഷ്ടിച്ചത്.


SCROLL FOR NEXT