NEWSROOM

വെള്ളിക്കപ്പിനായി വീറോടെ ചുണ്ടന്‍ വള്ളങ്ങള്‍; നെഹ്‌റു ട്രോഫി വള്ളംകളി ഫൈനലില്‍ ഇവര്‍

മികച്ച സമയം കുറിച്ച 4 വള്ളങ്ങളാണ് ഫൈനലിലെത്തിയത്

Author : ന്യൂസ് ഡെസ്ക്


എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനല്‍ പോരാട്ടത്തിലേക്ക് കണ്ണുനട്ട് പുന്നമട. ആവേശകരമായ അഞ്ച് റൗണ്ട് ഹീറ്റ്സ് മത്സരങ്ങള്‍ക്കൊടുവില്‍ മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ 4.14 സെക്കന്‍റുമായി അഞ്ചാം ഹീറ്റ്സില്‍ ഒന്നാമതെത്തി. നാലാം ഹീറ്റ്സില്‍ ഇറങ്ങിയ മൂന്ന് വള്ളങ്ങളും ഫൈനലിലേക്ക് യോഗ്യത നേടിയെന്നതാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ ശ്രദ്ധേയമായത്.

നിരണം (നിരണം ബോട്ട് ക്ലബ്ബ്), വീയപുരം (വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി), നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്) ചുണ്ടനുകള്‍ ഫൈനലിലേക്ക് പ്രവേശിച്ചു.

നിരണം - നിരണം ബോട്ട് ക്ലബ്ബ് - 4.23

വീയപുരം - വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി - 4.22

നടുഭാഗം - കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് - 4.23


തുടര്‍ച്ചയായ അഞ്ചാം കിരീടത്തിലേക്ക് പള്ളാത്തുരുത്തിയെ കാരിച്ചാല്‍ എത്തിക്കുമോ, അതോ എഴുപതാമത് നെഹ്റു ട്രോഫിക്ക് പുതിയ അവകാശിയെ ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് വള്ളം കളി പ്രേമികള്‍.

SCROLL FOR NEXT