NEWSROOM

നെയ്യാറ്റിൻകരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

മാവിളക്കടവ് സ്വദേശി ശശിയാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. ഇയാളെ കുത്തിക്കൊന്ന അയൽവാസി മണിയനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.

താലൂക്ക് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി വസ്തു അളക്കലിനിടെയായിരുന്നു കൊലപാതകം. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

SCROLL FOR NEXT