ജുവനൈൽ പുനരധിവാസത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പിൽ കുട്ടിക്കുറ്റവാളികൾക്കായി കുവൈറ്റ് പുതിയ ഈവനിംഗ് സ്കൂൾ ആരംഭിച്ച് കുവൈറ്റ്. സാമൂഹ്യകാര്യ, കുടുംബ, ബാലകാര്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കായി ഒരു പുതിയ സായാഹ്ന സ്കൂൾ തുറന്നത്. ജുവനൈൽ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ പുതിയ അധ്യയന വർഷത്തോടെ പ്രവർത്തനം തുടങ്ങും.
അഭയ കേന്ദ്രങ്ങളിലെ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും വിദ്യാഭ്യാസം നൽകാനുള്ള കുവൈത്തിൻ്റെ സമർപ്പണത്തെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നുണ്ട്. പുതുതായി സ്ഥാപിതമായ സ്‌കൂൾ വിവിധ വിദ്യാഭ്യാസ തലങ്ങളിൽ നിന്നുള്ള 29 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. അധ്യാപകരും സൂപ്പർവൈസർമാരും ഉൾപ്പെടെയുള്ള സ്പെഷ്യലൈസ്ഡ് ദേശീയ ജീവനക്കാരുടെ മാർഗ്ഗനിർദ്ദേശത്തിൽ ഉയർന്ന നിലവാരമുള്ള പഠനാന്തരീക്ഷം ഈ ജുവനൈൽ സ്കൂൾ ഉറപ്പാക്കുന്നുണ്ട്.
ജുവനൈൽ കെയർ ഡിപ്പാർട്ട്‌മെൻ്റ്, കൗമാരക്കാരുടെ പരിചരണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനും, പെരുമാറ്റത്തിൽ മാറ്റം വരുത്താനും, സമൂഹത്തിലേക്ക് നല്ല പുനരധിവാസം ഒരുക്കാനും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഈ സംരംഭത്തിലൂടെ സർക്കാർ ബാലകുറ്റകൃത്യങ്ങളെ അഭിസംബോധന ചെയ്യുന്നതിലും, മാറ്റത്തിനുള്ള ഒരു ഉപകരണമായി വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിലും, പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുന്നതിൻ്റേയും പ്രാധാന്യം അവരെ മനസിലാക്കിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.