NEWSROOM

കടയ്ക്കലിൽ നവവധു ജീവനൊടുക്കിയ നിലയിൽ

രണ്ട് മാസം മുമ്പാണ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം കടയ്ക്കലിൽ പത്തൊൻപതുകാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

രണ്ട് മാസം മുമ്പാണ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഭർത്താവ് മാഹീൻ ഒളിവിലാണ്.

SCROLL FOR NEXT