കടം വാങ്ങിയ 2000 രൂപയെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിന് കുത്തേറ്റു. മാവൂർ ആയംകുളം സ്വദേശി സൽമാൻ ഫാരിസിന്റെ നെഞ്ചിനും കൈക്കുമാണ് കുത്തേറ്റത്. പ്രതികളായ കണ്ണിപറമ്പ് സ്വദേശി മുഹമ്മദ് സവാദ്, അനസ് എന്നിവരെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ വീട് കയറി ആക്രമിച്ചതിനും വധശ്രമത്തിനുമാണ് കേസെടുത്തത്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മൊഫ്യുസിൽ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഉള്ളിയേരി പാലോറമലയിൽ വി. ഗോപാലനാണ് മരിച്ചത്. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം.
കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരി നൂർ മസ്ജിദിൽ മോഷണം. സംഭാവന പെട്ടിയിൽ ഉണ്ടായിരുന്ന പണം, മദ്രസ വിദ്യാർഥികളുടെ സൈക്കിൾ എന്നിവ മോഷണം പോയി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കൊച്ചിയിൽ സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് വ്യാപക പരാതി. വിദ്യാർഥികൾ കയറാൻ ശ്രമിക്കുമ്പോൾ ബസ് വേഗത്തിൽ പോകുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. വിദ്യാർഥികളെ കയറ്റാത്ത നടപടിക്കെതിരെ എസ്എഫ്ഐപ്രതിഷേധവുമായി രംഗത്തെത്തി.
സർക്കാർ ആയുർവേദ സിദ്ധ ആശുപത്രികളിൽ ചികിത്സ നിരക്ക് കൂട്ടി. 20 രൂപയാണ് വർധിപ്പിച്ചത്. 38 സേവനങ്ങൾക്കാണ് നിരക്ക് കൂടിയത്.
രാജ്യവ്യാപകമായി തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കേരളത്തിന് സമാനമായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ചർച്ച നടത്താനാണ് തീരുമാനം.
കൊല്ലത്ത് ജൂവലറിയിൽ മോതിരം വാങ്ങാനെത്തിയ യുവാവ് മുക്കുപണ്ടം പകരം വെച്ച് സ്വർണമോതിരം മോഷ്ടിച്ചു കടന്നു. കൊട്ടിയത്തെ ശ്രീകൃഷ്ണ ജൂവലറിയിലായിരുന്നു മോഷ്ണം. കടയിലെത്തിയ യുവാവ് സ്വർണമോതിരം വാങ്ങാനാണെന്നും മോഡലുകൾ കാണണമെന്നും ആവശ്യപ്പെട്ടു. വിവിധ ഡിസൈനുകളിലെ മോതിരങ്ങൾ ജീവനക്കാർ ഇയാളുടെ മുൻപിൽ നിരത്തിയപ്പോഴാണ് മോഷണം നടന്നത്. മോതിരങ്ങൾ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ് ഇയാൾ കടയിൽനിന്നു പോയി.ബോക്സ് തിരികെ അലമാരയിൽ വയ്ക്കുന്നതിനിടെയാണ് മുക്കുപണ്ടം ശ്രദ്ധയിൽപ്പെടുന്നത്.ഉടൻ തന്നെ ജ്വല്ലറി ഉടമ പോലീസിൽ പരാതി നൽകി.
കൊല്ലം പീരങ്കി മൈതാനത്ത് മാലിന്യവുമായി ലോറികൾ. നിരവധി കായിക താരങ്ങൾ പരിശീലനത്തിന് എത്തുന്ന ഇടത്താണ് മാലിന്യ കൈമാറ്റം. മാലിന്യം ലോറികളിൽ എത്തിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
കണ്ണൂരിൽ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തീവെട്ടി ബാബു എന്ന എ. ബാബുവാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പൊലീസുകാരുടെയും ആശുപത്രി അധികൃതരുടെയും കണ്ണുവെട്ടിച്ചാണ് രക്ഷപ്പെട്ടത്. പയ്യന്നൂരിലെ കടയിൽ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.
ദാദ സാഹേബ് ഫാല്‍കേ അവാര്‍ഡ് ചടങ്ങിലെ മോഹന്‍ലാലിന്റെ കവിതയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് ആര്‍ ബിന്ദു. രണ്ടു വരികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ല. ആ വരികളെ കുറിച്ച് വേവലാതിപെടേണ്ടതില്ല. വരികള്‍ അല്ല പ്രസംഗത്തിന്റെ അകത്തുകയാണ് നോക്കേണ്ടത്. ആരുടെ വരികള്‍ ആണെന്ന് കണ്ടെത്തിയാല്‍ തന്നോട് കൂടി പറയണമെന്നും മന്ത്രി.
മലപ്പുറം കോട്ടക്കലിൽ 136 ഗ്രാം എംഡിഎംഎ കോട്ടക്കൽ പൊലീസ് പിടികൂടി. രണ്ട് കേസുകളിലായാണ് ഇത്രയധികം ലഹരി പിടികൂടിയത്. വേങ്ങര ഊരകം സ്വദേശി വട്ടപ്പറമ്പ് വീട്ടിൽ അരുൺ (27)വേങ്ങര, വെട്ട്തോട് സ്വദേശി കാപ്പിൽ വീട്ടിൽ റഫീഖ് (36)എന്നിവരാണ് പിടിയിലായത്.
അഗളി നെല്ലിപ്പതിയിലെ മഹേഷിന്റെ മകള്‍ അരുന്ധതിയാണ് മരിച്ചത്. അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
വൈകീട്ട് ഏഴുമണിയോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.