NEWSROOM

വരവറിയിച്ച് ന്യൂസ് മലയാളം; ആദ്യ ബാര്‍ക് റേറ്റിങ്ങിൽ ആറാം സ്ഥാനം

നഗരപ്രദേശങ്ങളിലെ റേറ്റിംഗില്‍ ന്യൂസ് മലയാളം ആറ് ചാനലുകളെ പിന്തള്ളി നാലാമതെത്തി.

Author : ന്യൂസ് ഡെസ്ക്


ന്യൂസ് മലയാളം ചാനലിന്റെ ആദ്യ റേറ്റിങ് പുറത്തുവന്നു. ബാര്‍ക് റേറ്റിംഗില്‍ ആറാമതാണ് ന്യൂസ് മലയാളം. റേറ്റിംങ് ചാര്‍ട്ടിലുള്ള നാല് മുഴുവന്‍ സമയ മലയാളം ന്യൂസ് ചാനലുകളെ പിന്നിലാക്കിയാണ് ന്യൂസ് മലയാളത്തിന്റെ മുന്നേറ്റം. നഗരപ്രദേശങ്ങളിലെ റേറ്റിംഗില്‍ ന്യൂസ് മലയാളം ആറ് ചാനലുകളെ പിന്തള്ളി നാലാമതെത്തി.

ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍, 24 എന്നീ ചാനലുകള്‍ മാത്രമാണ് നഗര റേറ്റിങ്ങില്‍ ന്യൂസ് മലയാളത്തിന് മുന്നിലുള്ളത്. തമ്മില്‍ തര്‍ക്കിക്കുന്ന അന്തിച്ചര്‍ച്ചകള്‍ ഒഴിവാക്കി വാര്‍ത്തകള്‍ക്ക് ഒന്നാം പരിഗണന നല്‍കുന്ന വാര്‍ത്താശൈലിയാണ് ന്യൂസ് മലയാളത്തിന്റേത്.

ഗിമ്മിക്കുകള്‍ ഇല്ലാതെ, വസ്തുതാധിഷ്ടിത റിപ്പോര്‍ട്ടിംഗും നേര്‍പക്ഷം ചേരുന്ന വിശകലന പരിപാടികളും കൈമുതലാക്കിയാണ് വെറും 10 മാസം കൊണ്ട് ന്യൂസ് മലയാളത്തിന്റെ റേറ്റിങ് ചാര്‍ട്ടിലെ മുന്നേറ്റം. ഇത്ര കുറഞ്ഞ കാലം കൊണ്ട് ഈ വിധം മികച്ച നേട്ടം കൈവരിക്കുന്ന ആദ്യ മലയാളം ന്യൂസ് ചാനലാണ് ന്യൂസ് മലയാളം. 2024 മെയ് 29 നാണ് ന്യൂസ് മലയാളം 24X7 സംപ്രേഷണം തുടങ്ങിയത്.

ഇന്ത്യയിലെ ആദ്യത്തെ AR, VR, XR ന്യൂസ് സ്റ്റുഡിയോയില്‍ നിന്ന് കൂടുതല്‍ വൈവിദ്ധ്യമാര്‍ന്ന വാര്‍ത്താധിഷ്ടിത പരിപാടികളും ഉടന്‍ ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തും.

SCROLL FOR NEXT