തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. മന്ത്രി വീണ ജോർജ് വിഷയം അറിയിച്ചിട്ടുണ്ടെന്നും, വൈദ്യുതി പുനസ്ഥാപിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
അതേസമയം, ആശുപത്രിയിൽ പ്രതിസന്ധി തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിട്ടു. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടർമാർ പരിശോധന നടത്തുന്നത്. കുട്ടികളും മാതാപിതാക്കളും ദുരിതത്തിലാണ്.
സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്ന് പറഞ്ഞ് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും വലിയ ആക്ഷേപം ഉയരുന്നുണ്ട്. ആശുപത്രിയിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലെന്നും രോഗികൾ ആരോപിക്കുന്നുണ്ട്. വൈദ്യുതിയില്ലാത്തതിനാൽ വെൻ്റിലേറ്ററിൽ കിടക്കുന്ന രോഗികളുടെ അവസ്ഥയും ദുരിതത്തിലാണ്.