ന്യൂസ് തമിഴ് 24x7 അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു.
രോഗബാധിതയായി ചികിത്സ തേടിയതിനെത്തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് സൗന്ദര്യക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 50 ലക്ഷം രൂപ സൗന്ദര്യയുടെ ചികിത്സക്കായി അനുവദിച്ചിരുന്നു.
മെയ് 2024ലായിരുന്നു സൗന്ദര്യ തന്റെ അവസാന സോഷ്യൽ മീഡിയ പോസ്റ്റിട്ടത്. അതൊരു സഹായ അഭ്യർഥന കൂടിയായിരുന്നു.
"എല്ലാ സാമ്പത്തിക സഹായങ്ങളുടെയും പരിധി അവസാനിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ, ഒരിക്കൽക്കൂടി ഞാൻ നിങ്ങളുടെ സഹായം തേടുന്നു. എന്നെ ജീവിതത്തിലേക്ക്, ഈ ചികിത്സയിലേക്ക് പിടിച്ചുകയറ്റാൻ സാധിക്കുന്നവരെ ഞാൻ തേടുകയാണ്. ഒരേ പാതയിൽ വീണ്ടും യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ്. എങ്കിലും, പ്രതീക്ഷയോടെ അവസാനത്തെ ഒരു ശ്രമവും കൂടി നടത്തട്ടെ. ഇനിയുള്ള ഒരേയൊരു ലൈഫ് ലൈൻ 'റീട്രാൻസ്പ്ലാന്റേഷൻ' മാത്രമാണ്." സൗന്ദര്യ തന്റെ ഇൻസ്റ്റഗ്രാമിൽ അവസാനമായി കുറിച്ചു.