പ്രധാനമന്ത്രി പദവിക്കു പിന്നാലെ എംപി സ്ഥാനം കൂടി രാജിവെക്കാന്‍ കെയര്‍ സ്റ്റാര്‍മര്‍. അന്താരാഷ്ട്ര വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്നാണ് വിശദീകരണം. ഹോബണ്‍ ആന്‍ഡ് പാങ്ക്രാസില്‍ നിന്നുള്ള എംപിയാണ് സ്റ്റാര്‍മര്‍. ഇതോടെ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങും
ആരോഗ്യവകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ച് ഉത്തരവ്. ഭരണപരമായ കാരണങ്ങളെന്നാണ് വിശദീകരണം. ഇഷ്ടാനുസരണമുള്ള സ്ഥലംമാറ്റങ്ങള്‍ക്ക് കളമൊരുക്കാന്‍ എന്നാണ് പ്രതിപക്ഷ ആരോപണം. ജനറല്‍ ട്രാന്‍സ്ഫര്‍ വഴിയാണെങ്കില്‍ മാനദണ്ഡപ്രകാരം അപേക്ഷിച്ച് ചെയ്ത് സ്ഥലം മാറ്റം നേടാം. ഇനി സര്‍ക്കാര്‍ തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും സ്ഥലം മാറ്റം നടക്കുക.
എസ്‌ഐആറിനെതിരായ പ്രതിഷേധത്തില്‍ നടന്‍ പ്രകാശ് രാജ് കസ്റ്റഡിയില്‍. ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് കസ്റ്റഡിയിലെടുത്തത്. എസ്‌ഐആര്‍ റദ്ദാക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടിരുന്നു.
സിപിഐഎമ്മിന്റെ പൊതുനിലപാട് തള്ളി കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് കെ.ടി.ജലീല്‍. മറയില്ലാത്ത ന്യായീകരണം മുസ്ലീംലീഗില്‍ പഴി ചാരി. കാന്തപുരം വിമര്‍ശിക്കാന്‍ കാരണം, വനിതാ ലീഗുകാരുടെ പെരുമാറ്റത്തിലും ഹരിതക്കാരുടെ നിലപാടിലും ലീഗ് പുലര്‍ത്തിയ മൗനം. മത പണ്ഡിതന്മാര്‍ സംസാരിക്കുക, സമൂഹത്തിന്റെ ധാര്‍മിക ഉന്നതിക്ക് വേണ്ടി എന്നും ജലീലിന്റെ എഫ്ബി പോസ്റ്റ്.