തമിഴ്നാട്ടിലെ ചെന്നൈയിലും മയിലാടുത്തുറയിലും എൻഐഎ റെയ്‌ഡ്. രണ്ട് ജില്ലകളിലായി 20 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. നിരോധിത സംഘടനകളുമായി ബന്ധമുള്ള ആളുകളെ തിരഞ്ഞാണ് റെയ്ഡ് നടത്തുന്നത്.
ചെന്നൈയില്‍ അഞ്ചിടത്തും മയിലാടുത്തുറയിലെ 15 സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ മൂന്ന് മണി മുതല്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.