NEWSROOM

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിയായ കുട്ടിക്ക്

കോഴിക്കോട് ജില്ലയിൽ  24 മണിക്കൂർ കൺട്രോൾ റൂം തുറന്നു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത് നിപ വൈറസ് സ്ഥീരികരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു. മലപ്പുറം സ്വദേശിയായ കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച പരിശോധന ഫലവും പോസിറ്റിവാണ്.  ജില്ലയിൽ  24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. നിപയുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ജില്ലയിൽ മാസ്ക് ഉൾപ്പെടെ ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

SCROLL FOR NEXT