NEWSROOM

നിപ: രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല, ജാഗ്രത കൈവിടരുത്: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താനും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത്  നിപ ഭീതി ഒഴിയുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നേരിയ ലക്ഷണങ്ങളുമായി സമ്പർക്ക പട്ടികയിലെ ഒരാൾ മാത്രമാണ് ചികിത്സയിലുള്ളതെന്നും മന്ത്രി അറിയിച്ചു. 472 പേരാണ് സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത്. നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താനും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി. ഐസൊലേഷനിലുള്ളവർ കൃത്യമായി ക്വാറൻ്റൈൻ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

മലപ്പുറം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആശ്വാസത്തിന്റെ ദിനം: നാളിതുവരെ രോഗപ്പകര്ച്ചയുടെ സൂചനകളില്ല.

നാളിതുവരെ നിപ രോഗപ്പകർച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇപ്പോള് ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില് ചികിത്സയിലുള്ളത് സമ്പര്ക്കപ്പട്ടികയിലുള്ള ഒരാള് മാത്രമാണ്. ഐസിയുവില് ആരും തന്നെ ചികിത്സയിലില്ല. 472 പേരാണ് നിലവില് സമ്പർക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേര്ക്ക് മാനസിക ആരോഗ്യ സേവനങ്ങള് നല്കി. മലപ്പുറം കളക്ടറേറ്റില് വൈകുന്നേരം ചേര്ന്ന നിപ അവലോകന യോഗത്തില് മന്ത്രി വീണാ ജോര്ജ് ഓണ്ലൈനായി പങ്കെടുത്തു.

നിപ നിയന്ത്രണങ്ങളില് മാനദണ്ഡങ്ങള്ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന യോഗം തീരുമാനിച്ചു. ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാർഗനിർദേശങ്ങള്‍ പാലിക്കണം. പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണം.

SCROLL FOR NEXT