NEWSROOM

നിപയിൽ ആശ്വാസം; മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത് മൂന്നു പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതു വരെ 78 പേരുടെ സ്രവപരിശോധന ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതിയതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണങ്ങളുമായി ഇന്ന് ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങളുള്ള നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ബെംഗളൂരുവില്‍ ക്വാറൻ്റൈനില്‍ കഴിയുന്നവർക്ക് സര്‍വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിപ ബാധിച്ച് മരണപ്പെട്ട 24കാരൻ്റെ സഹപാഠികളാണ് ഇവർ. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള തടസം പരിഹരിച്ചത്.

READ MORE: കോന്നി മെഡിക്കൽ കോളേജിലെ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

SCROLL FOR NEXT