NEWSROOM

സമ്മർദം നേരിടാൻ വീടുകളിൽ നിന്നും പഠിപ്പിക്കണം: അന്നയുടെ മരണത്തിൽ വിവാദ പരാമർശവുമായി നിർമല സീതാരാമൻ

ദൈവത്തെ ആശ്രയിച്ചാലേ സമ്മർദങ്ങളെ നേരിടാകുവെന്നുമാണ് നിർമല സീതാരാമൻ പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ജോലി സമ്മർദത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്ന് പഠിപ്പിച്ച് കൊടുക്കണം. ദൈവത്തെ ആശ്രയിച്ചാലേ സമ്മർദങ്ങളെ നേരിടാകുവെന്നുമാണ് നിർമല സീതാരാമൻ പറഞ്ഞത്.

മനശക്തി വർധിപ്പിക്കാനുളള വഴികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാൽ സമ്മർദത്തെ അതിജീവിക്കാനാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ചൈന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ചടങ്ങിനെത്തിയപ്പോഴായിരുന്നു നിർമല സീതാരാമൻ്റെ പരാമർശം.

ഹൃദയാഘാതത്തെ തുടർന്നാണ് EY ജീവനക്കാരി അന്ന മരിച്ചത്. തുടർന്ന് അന്നയുടെ അമ്മ ജോലി സമ്മർദമാണ് മകളുടെ മരണകാരണമെന്നാരോപിച്ച് കമ്പനി മേധാവിക്കയച്ച കത്തിനെ തുടർന്നാണ് വിഷയത്തിൽ ചർച്ച ഉയർന്നു വന്നത്. തുടർന്ന് നിരവധി ജീവനക്കാർ കമ്പനിയിലെ ജോലി സമ്മർദം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. സമാന അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടിട്ടുണ്ട്. അമിത ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.






SCROLL FOR NEXT