കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകർ ജാംദാർ ചുമതലയേറ്റു. പുതിയ ചീഫ് ജസ്റ്റിസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങില്‍ സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ എന്നിവരും പങ്കെടുത്തു.
Also Read: ആലുവ സ്വദേശിനിയായ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ ഹൈക്കോടതി
ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ജാംദാർ. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായക്ക് ശേഷമുള്ള ഏറ്റവും സീനിയറായ ജഡ്ജിയായിരുന്നു അദ്ദേഹം. 2023 മെയ് മുതലാണ് നിതിൻ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി സേവനം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് നിതിൻ്റെ ജനനം. മുംബൈ ലോ കോളേജിൽ നിയമ പഠനം നടത്തി. 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്.