NEWSROOM

നടന്നത് ഗൂഢാലോചന, നീക്കം സിനിമയില്‍ നിന്ന്; പീഡന ആരോപണത്തില്‍ പരാതി നല്‍കി നിവിന്‍ പോളി

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കാണ് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്


തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ പരാതിയുമായി നടന്‍ നിവിന്‍ പോളി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കാണ് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു.

ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് സംശയമുണ്ട്. സിനിമ മേഖലയില്‍ നിന്നുള്ള നീക്കമാണെന്നും താന്‍ സംശയിക്കുന്നുവെന്ന് നിവിന്‍ പോളി പരാതിയില്‍ പറയുന്നു. ബലാത്സംഗ പരാതി കെട്ടിചമച്ചതാണെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സിനിമ മേഖലയില്‍ നിന്ന് അടക്കമുള്ള നീക്കങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ : വനിതകളുടെ യോഗം പ്രഹസനം; നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ സെക്രട്ടറിക്ക് കത്തയച്ച് വനിതാ നിര്‍മാതാക്കള്‍


സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ആറ് പ്രതികളാണ് കേസിലുള്ളത്. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിര്‍മാതാവ് എകെ സുനിലാണ് , മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറാം പ്രതിയാണ് നിവിന്‍.



SCROLL FOR NEXT