NEWSROOM

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിയമസഭയിൽ നന്ദിപ്രമേയ ചർച്ച ഇന്ന് തുടങ്ങും

യുജിസി ചട്ടഭേദഗതിക്കെതിരെ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും. പ്രതിപക്ഷത്തിൻെറ ആവശ്യപ്രകാരമാണ് പ്രമേയം കൊണ്ടുവരുന്നത്.

Author : ന്യൂസ് ഡെസ്ക്

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് തുടങ്ങും. മൂന്ന് ദിവസം ചർച്ച നീളും. നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിൻറെ പദ്ധതികളോ നയങ്ങളോ ഇല്ലെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.നന്ദി പ്രമേയ ചർച്ചയിലും ഈ വിമർശനം പ്രതിപക്ഷം ഉന്നയിക്കും.

ചോദ്യോത്തര വേള ഇല്ലാത്തതിനാൽ രാവിലെ 9ന് ശ്രദ്ധ ക്ഷണിക്കലോടെയായിരിക്കും സമ്മേളനം തുടങ്ങുക. പ്രതിപക്ഷത്തിൻെറ അടിയന്തിര പ്രമേയ നോട്ടീസ് വന്നാൽ പത്ത് മണിക്ക് പരിഗണനക്കെടുക്കും. യുജിസി ചട്ടഭേദഗതിക്കെതിരെ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും. പ്രതിപക്ഷത്തിൻെറ ആവശ്യപ്രകാരമാണ് പ്രമേയം കൊണ്ടുവരുന്നത്.

SCROLL FOR NEXT