NEWSROOM

VIDEO | ആംബുലന്‍സില്ല, മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ചുമലിലേറ്റി 15 കിലോമീറ്ററോളം നടന്ന് മാതാപിതാക്കള്‍

മഹാരാഷ്ട്രയിലെ അഹേരി താലൂക്കിലാണ് ദാരുണമായ സംഭവം

Author : ന്യൂസ് ഡെസ്ക്


ആംബുലന്‍സ് ഇല്ലാത്തതിനാല്‍ മക്കളുടെ മൃതദേഹം ചുമലിലേറ്റി കാടുമാർഗ്ഗം 15 കിലോമീറ്റർ ദൂരം നടന്നുപോയി മാതാപിതാക്കള്‍. മഹാരാഷ്ട്രയിലെ അഹേരി താലൂക്കിലാണ് ദാരുണമായ സംഭവം. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടികള്‍ക്ക് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരണം സംഭവിച്ചതെന്നും ആരോപണമുണ്ട്.

ആംബുലന്‍സ് സേവനം ലഭ്യമല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗഡ്ചിറോളി ഗ്രാമത്തിലേക്ക് മൃതദേഹം ചുമന്നുകൊണ്ട് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിന് ചുമതലയുള്ള ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

കുട്ടികളുടെ മൃതദേഹങ്ങളുമായി ചെളിനിറഞ്ഞ വഴിയിലൂടെ മാതാപിതാക്കള്‍ നടന്നുപോകുന്ന വീഡിയോ പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാര്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഗഡ്ചിരോളിയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ ഭീകരമായ യാഥാർത്ഥ്യം ഇന്ന് വീണ്ടും മുന്നിലെത്തിയിരിക്കുന്നുവെന്ന് വിജയ് വഡെറ്റിവാര്‍ പറഞ്ഞു.

SCROLL FOR NEXT