സംസ്ഥാനത്ത് പട്ടിക ജാതി വിഭാഗം സംവരണ തസ്തികകളിൽ നിയമനങ്ങൾ നടത്താത്തതിൽ സർക്കാരിനെതിരെ ദേശീയ പട്ടികജാതി കമ്മീഷൻ. ആറു വർഷമായി നിയമനം നടത്താത്ത തസ്തികകളിൽ 90 ദിവസത്തിനകം നിയമനം നടത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു.
നിർദേശം പാലിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചതായി കമ്മീഷൻ അംഗം ന്യൂസ് മലയാളത്തോട് പറഞ്ഞു. നിയമനം സംബന്ധിച്ച് ഫുൾസിറ്റിംഗിൽ കർശന നിർദേശം നൽകിയതായാണ് കമ്മിഷൻ അംഗം വഡേപ്പളി രാമചന്ദേർ ന്യൂസ് മലയാളത്തോട് പറഞ്ഞത്.