NEWSROOM

പരാതിയിൽ പിന്നോട്ടില്ല; സിദ്ദിഖിനെതിരായ പീഡന പരാതിയിൽ ഉറച്ച് പരാതിക്കാരി

സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിക്കാരി പൊലീസിന് മൊഴി നൽകി

Author : ന്യൂസ് ഡെസ്ക്


സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയിൽ പിന്നോട്ടില്ലെന്ന് ഉറച്ച് പരാതിക്കാരി. സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിക്കാരി പൊലീസിന് മൊഴി നൽകി. സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. കേസ് ഫയൽ മ്യൂസിയം പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയേക്കും. യുവനടിയുടെ രഹസ്യമൊഴി നാളെയും രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരെ നടി പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. 2004ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഡിജിപിക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്.

യുവതി ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെ, AMMA ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖിന് രാജിവെക്കേണ്ടി വന്നിരുന്നു. അതേസമയം, നടിയുടേത് വ്യാജ പരാതിയാണെന്ന് ആരോപിച്ച് നേരത്തെ തന്നെ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

READ MORE: ജഗദീഷ്-സിദ്ദീഖ്: നിലപാടുകളിലെ അന്തരം; വാക്കേറ്റത്തിന് നീണ്ട ചരിത്രം

SCROLL FOR NEXT