NEWSROOM

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൈദ്യുതിയില്ല; പരിശോധന നടത്തുന്നത് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ

സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൈദ്യുതിയില്ല. ആശുപത്രിയിൽ പ്രതിസന്ധി തുടങ്ങിയിട്ട് രണ്ട് മണിക്കൂർ പിന്നിട്ടു. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടർമാർ പരിശോധന നടത്തുന്നത്. കുട്ടികളും മാതാപിതാക്കളും ദുരിതത്തിലാണ്. സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

SCROLL FOR NEXT