പാകിസ്ഥാനിലെ നൗഷാരോ ഫിറോസിലാണ് ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തത്. പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിനഞ്ച് ദിവസം പ്രായമായ മകൾക്ക് സാമ്പത്തിക ഞെരുക്കം കാരണം വൈദ്യചികിത്സ നൽകാൻ പിതാവ് തയ്യബിന് സാധിച്ചിരുന്നില്ല. തുടർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുഴിച്ചുമൂടുന്നതിന് മുൻപ് തയ്യബ് കുഞ്ഞിനെ ഒരു ചാക്കിൽ കെട്ടിവെച്ചിരുന്നു.
സംഭവത്തിൽ കുറ്റം സമ്മതിച്ച തയ്യബിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്കും, ഫോറൻസിക് പരിശോധനയ്ക്കും വേണ്ടി കുട്ടിയുടെ കുഴിമാടം തുറക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.