NEWSROOM

"പരിപാടിയിൽ ക്ഷണിക്കേണ്ടതില്ല, കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഞാനുണ്ട്": കെ. സുധാകരൻ

ലഹരി വ്യാപനത്തിന് പിന്നിൽ സർക്കാരാണ്. എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെയാണ് കേസെടുത്തത്. കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ലഹരി മരുന്നിന്റെ വ്യാപക ഉപയോഗത്തിൽ പ്രതികരിച്ച് കെപിസിസി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. രാഷ്ട്രീയത്തിന് അതീതമായി പരിപാടി സംഘടിപ്പിക്കും. പിണറായി സർക്കാർ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്നതാണെന്നും കെ. സുധാകരൻ പരിഹസിച്ചു. സർക്കാരുമായി ലഹരിക്കെതിരെ കൈകോർക്കില്ല. ലഹരി വ്യാപനത്തിന് പിന്നിൽ സർക്കാരാണ്. എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെയാണ് കേസെടുത്തത്. കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

കടൽ മണൽ ഖനനത്തിൽ 2025 മെയ് 9 മുതൽ കടലോര പദയാത്ര സംഘടിപ്പിക്കുമെന്നും കെ. സുധാകരൻ അറിയിച്ചു. മെയ് 31 വരെയാണ് പദയാത്രയെന്നും അറിയിച്ചു. ഡൽഹി കേരള ഹൗസിലെ മുഖ്യമന്ത്രി - കേന്ദ്രമന്ത്രി - ഗവർണർ കൂടിക്കാഴ്ച ബിജെപി ബന്ധം ഊട്ടിയുറപ്പിക്കാനാണെന്ന് സുധാകരൻ ആരോപിച്ചു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തു വിടണമെന്നും അദ്ദേഹം പറഞ്ഞു. ആശാ സമരത്തിന് പൂർണ പിന്തുണയും സുധാകരൻ പ്രഖ്യാപിച്ചു.

ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുത്തതിൽ പ്രതികരിച്ച് കോൺഗ്രസിന്റെ പരിപാടിയിൽ ക്ഷണിക്കേണ്ടതില്ലെന്ന് സുധാകരൻ പറഞ്ഞു. കോൺഗ്രസ് എവിടെയുണ്ടോ അവിടെ താനുണ്ടെന്നും സുധാകരൻ പറഞ്ഞു.

SCROLL FOR NEXT