NEWSROOM

വൈറ്റ് ഹൗസിൽ മസ്കിന് ഓഫീസില്ല; വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

മസ്‌കിനും സംഘത്തിനും പ്രത്യേക ഓഫീസ് ആരംഭിക്കുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഗവൺമെൻ്റ് എഫിഷ്യൻസി (DOGE) വകുപ്പിൻ്റെ തലവനായ ഇലോൺ മസ്‌കിന് വൈറ്റ് ഹൗസിൽ ഓഫീസുണ്ടാകുമോ എന്ന അഭ്യൂഹത്തിന് ഒടുവിൽ വിരാമം. ടെസ്‌ല മേധാവി മസ്‌കിനും സംഘത്തിനും പ്രത്യേക ഓഫീസ് ആരംഭിക്കുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഈ ഓഫീസ് വൈറ്റ് ഹൗസിന് പുറത്തായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

"ഇല്ല, ഇല്ല, അല്ല - ഇത് ഇലോണിൻ്റെ ഓഫീസ് അല്ല. അതിന് വേണ്ടി മറ്റൊരു ഓഫീസ് തയ്യാറാക്കും. ഏകദേശം 20- 25ഓളം പേർ അവിടെ നിന്ന് ജോലി ചെയ്യും," ട്രംപ് വ്യക്തമാക്കി. പത്രസമ്മേളനത്തിൽ വെസ്റ്റ് വിംഗിൽ മസ്കിന് ഓഫീസുണ്ടോ എന്ന ട്രംപിൻ്റെ ചോദ്യത്തിനാണ് പ്രസിഡൻ്റ് മറുപടി പറഞ്ഞത്.



ടൈംസ് റിപ്പോർട്ടനുസരിച്ച് വൈറ്റ് ഹൗസ് ഗ്രൗണ്ടിലുള്ള ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിലാണ് മസ്‌കിൻ്റെ സീനിയർ ലീഡർഷിപ്പ് ടീം പ്രവർത്തിക്കുക.ജനുവരി 20നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റത്.

SCROLL FOR NEXT