NEWSROOM

ഇസ്രയേലിൻ്റെ കയ്യെത്താത്ത സ്ഥലങ്ങൾ ഇറാനില്ല; മുന്നറിയിപ്പുമായി നെതന്യാഹു

ഞങ്ങളുടെ ജനങ്ങൾ സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിൻ്റെ കയ്യെത്താത്തതായ സ്ഥലങ്ങളൊന്നും ഇറാനില്ലെന്ന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യൻ രാജ്യങ്ങളുടെയെല്ലാം സ്ഥിതി ഇതാണെന്നും നെതന്യാഹു പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലിയിലായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവന. ഞങ്ങൾ വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജനങ്ങൾ സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല. ഇറാൻ്റെ പ്രീണനം അവസാനിപ്പിക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു. എൻ്റെ രാജ്യത്തെ പറ്റി മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവ‍‍ർ നുണ പ്രചരിപ്പിക്കുന്നത് കേട്ടപ്പോൾ ഞാൻ തന്നെ ഇത് വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നിയതായും നെതന്യാഹു പറഞ്ഞു.

ലബനനില്‍ 21 ദിവസം വെടിനിർത്തൽ എന്ന അമേരിക്കയുടെയുടെയും ഫ്രാൻസിൻ്റെയും നി‍ർദേശത്തോട് പ്രതികരിച്ചിട്ടല്ലെന്നും, എല്ലാ ശക്തിയും ഉപയോ​ഗിച്ച് പോരാടാൻ സൈന്യത്തിന് നി‍ദേശം നൽകിയെന്നും ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശത്രുക്കള്‍ കീഴടങ്ങാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്നും നെതന്യാഹു പറഞ്ഞു.

ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും, ബന്ദി മോചനത്തിന് തീരുമാനം നിർണായകമെന്നും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

SCROLL FOR NEXT